കഴക്കൂട്ടം : മരിയൻ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗവും കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെഷോഫ് റോബോട്ടിക്സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. റോബോട്ടിക്സ് മേഖലയിലെ നൂതന ആശയങ്ങളുടെ ഗവേഷണത്തിനും റോബോട്ടിക്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പ്രായോഗികവും ഫലപ്രദവുമാക്കിക്കൊണ്ട് അവയുടെ ഉപയോഗം വേഗത്തിലാക്കാനും വിദ്യാർത്ഥികളും അധ്യാപകരും ഒത്ത് പ്രവർത്തിക്കുക എന്നതാണ് ഈ പങ്കാളിത്തംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.